ഗുരുവായൂർ:2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.ശ്രീവൽസം അതിഥി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിന് നൽകിയാണ് ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചത്.തുടർന്ന് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ് പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലനും മന്ത്രി ഡയറി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ,ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ മുൻ എം.പി,മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ ഡയറി ലഭ്യമാണ്. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.
Related Posts
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു
- admin
- December 14, 2025
- 0
ഗുരുവായൂർ:ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ദേവസ്വം ചെയർമാൻ […]
ഗുരുവായൂർ ഉത്സവബലി ദർശനത്തിന് ആയിരങ്ങളെത്തി
- Ramesh Chembil
- March 18, 2025
- 0
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി ദർശനത്തിന് ആയിരങ്ങളെത്തി. രാവിലെ പന്തീരടി പൂജക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകൾ ആരംഭിച്ചത്. സപ്തമാതൃക്കൾക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് നാരായണനാമ ജപത്തോടെ ക്ഷേത്രാ ന്തരീക്ഷം […]
നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂരിലെത്തും
- Ramesh Chembil
- January 16, 2024
- 0
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. രണ്ട് അകബടി ഹെലികോപ്റ്ററുകള്‍ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തും.പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡില്‍ ഇറങ്ങും.ജില്ലാ ഭരണ […]
