ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയുടെ കീഴിൽ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിച്ചു.ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് എ എസ് മനോജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, പി കെ നൗഫല്‍, ദേവിക ദിലീപ്, ജ്യോതി രവീന്ദ്രനാഥ്, സുബിത സുധീര്‍, ദീപ ബാബു, ദിനില്‍ പി ടി, വൈഷ്ണവ് പി പി, നിഷി പുഷ്പരാജ്,നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്, ഡോക്ടര്‍മാരായ ഡോ. രംഗണ കുല്‍ക്കര്‍ണി (അലോപതി), ഡോ അശ്വതി (ഹോമിയോ) ഡോ ഷാര്‍ലെറ്റ് വിന്‍സന്റ്, ഡോ സുഹാസ് നാരായണന് (ആയുര്‍വേദം), പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജി എം എ പ്രതിനിധി ടി എന്‍ മുരളി, ഐ എം എ പ്രതിനിധികള്‍, ഡ്രഗ്സ് ഏൻഡ് കെമിസ്റ്റ് പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ദിവസം മുതല്‍ മണ്ഡല മകരവിളക്ക് സീസണ് അവസാനിക്കുന്നതു വരെയുളള ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ അലോപ്പതി, ആയുര്‍വ്വേദം ഹോമിയോ വിഭാഗത്തിലുളള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതാണ്. 24 മണിക്കൂറും ഭക്തജനങ്ങള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പടെയുളള പ്രാഥമിക ശുശ്രൂഷ ലഭ്യമാകുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Related Posts
മകളെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു
- Ramesh Chembil
- September 14, 2024
- 0
കോട്ടയം: മകളെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30നു മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് […]
എരുമപ്പെട്ടി ഫൊറോനാ പള്ളിയിലെ തിരുഹൃദയ പ്രതിഷ്ഠ തിരുനാൾ വെള്ളിയാഴ്ച
- Ramesh Chembil
- June 26, 2025
- 0
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോനാ പള്ളിയിലെ തിരുഹൃദയ പ്രതിഷ്ഠ തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാനകൾക്ക് സമാപനമായി. നവനാൾ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര മുഖ്യ കാർമീകത്വം വഹിച്ചു. വികാരി ഫാ. […]
അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തി കൊന്നു
- Ramesh Chembil
- October 16, 2024
- 0
അങ്കമാലി: ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം.എൽ.എഫ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ […]
