ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ കൂട്ടുങ്ങൽ ചത്വരത്തിൽ മെഗാ തിരുവാതിരയും കലാസന്ധ്യയും അരങ്ങേറി. നഗരസഭ അദ്ധ്യക്ഷ ഷീജ പ്രശാന്ത് ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ്,. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷാജിത സലാം എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറോളം കുടുംബശ്രീ അംഗങ്ങളും അങ്കണവാടി ജീവനക്കാരും ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. തിരുവാതിരക്ക് ശേഷം നഗരസഭയിലെ കുടുംബശ്രീ ജീവനക്കാർ അവതരിപ്പിച്ച ഒപ്പന, കോൽക്കളി, ഹരിതകർമ്മ സേന അവതരിപ്പിച്ച ലളിത ഗാനം വിവിധ ക്ലബ്ബ്കളിലെ അംഗങ്ങളുടെ സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ്,ദിവ്യ അവതരിപ്പിച്ച സിനിമാ ഗാനം എന്നിവ കലാസന്ധ്യക്ക് മോടിക്കൂട്ടി. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, . പി എസ് അബ്ദുൽ റഷീദ്, അഡ്വ മുഹമ്മദ് അൻവർ, കൗൺസിൽ അംഗങ്ങളായ എം ആർ രാധാകൃഷ്ണൻ, രഞ്ചൻ കൊച്ചൻ തുടങ്ങിയവരും നഗരസഭാ സെക്രട്ടറി എം എസ് ആകാശ്, ക്ലീൻ സിറ്റി മാനേജർ അഞ്ചു കെ. തമ്പി, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ എം ഷമീർ, പ്രസന്ന രെണദിവ തുടങ്ങിയവർ പങ്കെടുത്ത
Related Posts
ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ
- Ramesh Chembil
- November 28, 2023
- 0
ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്. ക്ഷേത്രം അസി.മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ […]
പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ന് തുടങ്ങും
- Ramesh Chembil
- May 9, 2025
- 0
പുന്നയൂർക്കുളം:കെ.കരുണാകരൻ ചാരിറ്റമ്പിൾ ഫൗണ്ടേഷൻ പുന്നയൂരിൻ്റെ ആഭിമുഖ്യത്തിൽ 4-ാമത് പുന്ന നൗഷാദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ചെവ്വാഴ്ച മുതൽ അകലാട് എം.ഐ.സി. സ്ക്കൂൾ ഗ്രൗണ്ടിൽ (കെ.കെ. കാദർ നഗർ ) […]
കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം കൊടിയിറങ്ങി
- admin
- February 24, 2026
- 0
വടക്കേകാട്:നാല് ദിവസങ്ങളിലായി ആചാര അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു വന്നിരുന്ന കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം കൊടിയിറങ്ങി.രാവിലെ വിശേഷങ്ങൾ പൂജകൾ, ഗുരുതി ദർപ്പണം,അടകുത്തി പുഴങ്ങാൻ എത്തിയവരെ അരിയെറിയൽ, വിഭവമായ പ്രസാദ ഊട്ട് എന്നിവയുണ്ടായി.തന്ത്രി ശശീധരൻ […]
