മുഖ്യമന്ത്രി നടത്തുന്നത് നുണ കേരള സദസ്സ് -കെ സുരേന്ദ്രൻ

ഗുരുവായൂർ:മുഖ്യമന്ത്രി നടത്തുന്നത് നവ കേരള സദസ്സല്ല നുണ കേരള സദസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഗുരുവായൂരിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റ്ർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണ പ്രചരണം നടത്താൻ സർക്കാർ ഖജനാവിലെ പണം ദൂർത്തടിക്കുകയാണ്.തൃശൂരിലെത്തുമ്പോഴെക്കും ജനങ്ങൾ യാത്രയെ പൂർണ്ണമായു തള്ളിക്കളയും. കാരണം നവകേരള സദസ്സിൽ മുഖ്യമന്ത്രി ഉന്നയിക്കുന്ന വാദങ്ങളെല്ലാം
പൊളിഞ്ഞു പാളീസായി കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരുന്നത് കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയാണെന്നാണ്. എന്നാൽ
കണക്കുകൾ സഹിതം അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ കേരളത്തിന് കൊടുക്കാനുള്ളതെല്ലാം കൊടുത്തിട്ടുണ്ട് ഒരു കുടിശ്ശികയും നൽകാനില്ലി. കണ്ണൂർ വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീ കേടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.അതുകൊണ്ട് രാജിവെക്കേണ്ടത് മന്ത്രി ബിന്ദു മാത്രമല്ലെന്നും മുഖ്യമന്ത്രിയും രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.ചടങ്ങിൽ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായഅഡ്വ.കെ.കെ അനീഷ് കുമാർ,എ.നാഗേഷ്, അഡ്വ.നിവേദിത, ദയാനന്ദൻ മാമ്പുളളി, ജസ്റ്റിൻ ജേക്കബ്, രാജൻ തറയിൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *