വടക്കേക്കാട്:കല്ലൂർക്കാവ് ക്ഷേത്രത്തിൽ മുൻകാല ഭാരവാഹികളുടെ സ്മരണാർത്ഥം നിർമ്മിച്ച ഓഫീസ് ക്ഷേത്രം തന്ത്രി മുല്ലമംഗലം നാരായണൻ നമ്പൂതിരി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു,യോഗത്തിൽ സ്റ്റേറ്റ് ലെവൽ കരാട്ടെ മത്സരത്തിൽ വെങ്കലം നേടിയ സ്വരനന്ദ രവിയെ ആദരിച്ചു.തുടർന്ന് വടക്കേക്കാട് പ്രൈമറി ഹെൽത്ത് സെന്ററുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുൽ റഷീദ് അധ്യക്ഷനായി. ക്യാമ്പിൽ ബ്ലഡ് പ്രഷർ,ഷുഗർ, നേത്ര പരിശോധന എന്നിവ നടന്നു.ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഭാരവാഹികളായ സജി കുനിയത്ത്,ചന്ദ്രൻ കല്ലൂർ,അഖിൽ കണക്കഞ്ചേരി, മനോജ് കണക്കഞ്ചേരി,സുരേഷ് കല്ലൂർ,സദു കണ്ടംപുള്ളി, ഷാജി വൈലത്തൂർ,ധനിഷ് തൈക്കാട്ടിൽ,സബിത പ്രമോദ്, സുന്ദരൻ കാട്ടിശ്ശേരി,സരിൻ കാട്ടിശ്ശേരി എന്നിവർ നേതൃത്വം നല്കി
കല്ലൂർക്കാവ് ക്ഷേത്രത്തിൽ
Related Posts
മകളെ ശല്യം ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം;കുത്തേറ്റ് യുവാവ് മരിച്ചു
- Ramesh Chembil
- September 21, 2024
- 0
കൊല്ലം:വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് […]
ചിന്നുവിന് വടക്കേക്കാട് പാലിയേറ്റീവിൻ്റെ വിവാഹ സമ്മാനം
- Ramesh Chembil
- April 15, 2025
- 0
വടക്കേക്കാട് : ചിന്നുവിന് വിവാഹ സമ്മാനം നലകി വടക്കേക്കാട് പാലിയേറ്റീവ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2013 ൽ പദ്ധതി വിഹിതം ഉൾക്കൊള്ളിച്ച് തുടങ്ങിയ പരിരക്ഷ പാലിയേറ്റിവ് പരിചരണ പദ്ധതിയുടെ […]
പുതുവർഷത്തെ വരവേറ്റ് നാഗസ്വരം – തവിൽ സംഗീതോത്സവം
- admin
- January 1, 2026
- 0
ഗുരുവായൂർ:പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നടന്ന നാലാമത് നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തി സാന്ദ്രമായി.ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ ദേവസ്വം നാഗസ്വരം -തവിൽ സംഗീതോത്സവം ശ്രദ്ധേയമായി.രാവിലെ അഞ്ചരയോടെ, ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ […]
