കടപ്പുറം ഐസൊലേഷൻ വാർഡ് ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഐസൊലേഷൻ വാർഡ് ഫെബ്രു. 6 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.എൻ കെ അക്ബർ എംഎൽഎ, ടി എൻ പ്രതാപൻ എം പി എന്നിവർ രക്ഷാധികാരികളും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത ചെയർമാനുമായ സംഘാടക സമിതി രൂപീകരിച്ചു. കടപ്പുറം സിഎച്ച്സി സൂപ്രണ്ട് സുമതി ജയരാജ് സംഘാടക സമിതി കൺവീനറും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധനേഷ് ജോയിൻ്റ് കൺവീനറും പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായും പ്രവൃത്തിക്കും.കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ അഷിത ,കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സാലിഹ ഷൗക്കത്ത്, -ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷിനോജ്, ആർദ്രം നോഡൽ ഓഫീസർ ഡോ.ശ്രീജിത്ത്,ഡിപിഎം ഡോ.സജീവ് കുമാർ, പി .സജീവ്, ഡോ.മർസൂക്,തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *