മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ടി.എൻ പ്രതാപൻ്റെ കട്ടൗട്ട് നഗരസഭ നീക്കം ചെയ്തു; രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

ഗുരുവായൂർ: മണ്ഡലം കമ്മിറ്റി സ്‌ഥാപിച്ച ടി.എൻ. പ്രതാപന്റെ കട്ടൗട്ട് നഗരസഭ നീക്കം ചെയ്തു. പാർക്കിങ് ഗ്രൗണ്ടുകളെ കുറിച്ച് വിവരം നൽകുന്നതിന് സ്ഥാപി ച്ച ബോർഡ് മറച്ചതിനെ തുടർന്നാണ് നഗരസഭ കട്ടൗട്ട് നീക്കം ചെയ്തത്. കിഴക്കെ നടയിൽ ഗാന്ധി സസ്മൃതിമ ണ്ഡപത്തിന് സമീപമാണ് കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതാപൻ്റെ കട്ടൗട്ട് ഉ യർത്തിയത്. എന്നാൽ ബോർഡ് നീക്കംചെയ്‌തത്‌ തി കച്ചും രാഷ്ട്രീയപ്രേരീതമാണെന്ന് കോൺഗ്രസ് മണ്ഡ ലം കമ്മിറ്റി ആരോപിച്ചു. ഇതിനെതിരേ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം ആയില്ലെങ്കിലും ഗുരുവായൂരിൽ പ്രതാപനായി പ്രചാരണം സജീവമാണ്

Leave a Reply

Your email address will not be published. Required fields are marked *