വൈലത്തൂരിലെ കുരുന്നുകൾ പാഠം പഠിക്കുന്നതേടൊപ്പം ഇനി സൈക്കിൾ ചവിട്ടും പഠിക്കും

വടക്കേക്കാട്:നൂറിൻ്റെ നിറവിലെത്തി നില്ക്കുന്ന വൈലത്തൂർ
സെന്റ് ഫ്രാൻസിസ് യു പി സ്കൂളിലെ കുരുന്നുകൾ ഇനി പാഠം പഠിക്കുന്നതേടൊപ്പം സൈക്കിൾ ചവിട്ടും പഠിക്കും.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നതോടൊപ്പം സൈക്കിൾ ചവിട്ടാനും പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെ പൂർവ്വ വിദ്യാർത്ഥിയായ സുനിത ബെന്നിയാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള രണ്ട് സൈക്കിളുകൾ സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്.പിടിഎ പ്രസിഡന്റ് സുനിൽ വൈലത്തൂർ,വൈസ് പ്രസിഡന്റ് രമേഷ് ചേമ്പിൽ എന്നിവർ ചേർന്ന് സൈക്കിൾ കുട്ടികൾക്ക് കൈമാറി.ചടങ്ങിൽ പ്രധാനധ്യപകൻ ടി.എ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
അടുത്ത ദിവസം മുതൽ ഡ്രിൽ പിരീഡുകളിൽ വീട്ടുകാരുടെ സമ്മതപ്രകാരം കുട്ടികളെ സൈക്കിൾ ചവിട്ടാൻ പ്രാപ്തരാക്കുമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *