ഭക്തി സാന്ദ്രമായി ആനയില്ലാ ശീവേലി

ഗുരുവായൂർ:ഉത്സവം ഒന്നാം ദിവസമായ ഇന്ന് രാവിലെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു.ഗുരുവായൂരിലെ ആനയില്ലാക്കാലത്തെ അനുസ്മരിച്ചായിരുന്നു ചടങ്ങ്. ശാന്തിയേറ്റ കീഴ്ശാന്തി ഗുരുവായൂരപ്പൻ്റെ സ്വർണ തിടമ്പ് കൈയിലെടുത്ത് നടന്നു മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർക്കൊപ്പം നിരവധി ഭക്തർ ഭക്തി സാന്ദ്രമായ ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *