പുന്നയൂർക്കുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മൃഗീയമായി എസ്എഫ്ഐ കാരാൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിക്ക് നീതി നടത്തി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുന്നയൂർക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുന്നത്തൂരിൽ നിന്നും ആരംഭിച്ച പ്രകടനം ആൽത്തറ സെന്റർ ചുറ്റി സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ, മണ്ഡലം പ്രസിഡന്റ് പി.പി.ബാബു, മൂസ ആലത്തയിൽ, പി.രാജൻ, കുന്നംകാട്ടയിൽ അബൂബക്കർ, ടിപ്പു ആറ്റുപുറം, സലീൽ അറക്കൽ, ഇസ്ഹാഖ് ചാലിൽ, റാഫി മാലിക്കുളം, അഷറഫ് മാവിൻച്ചുവട്, ലിയാക്കത്ത്, ഷംസു ചെറായി തുടങ്ങിയവർ നേതൃത്വം നൽകി.
സിദ്ധാർത്ഥൻ്റെ മരണം; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
