ഉന്തുവണ്ടികൾ തയ്യാർ…ഹരിത കർമ്മസേന അംഗങ്ങൾക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ തല ചുമടായി കൊണ്ടു നടക്കണ്ട

വടക്കേക്കാട്: ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച്  കൊണ്ടുവരുന്നതിനുള്ള 6 ഉന്തുവണ്ടികൾ 2023- 24 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു.ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ  ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് ജിൻസി ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മിയ സുധീർ, മെമ്പർമാരായ എം ഗിരീഷ്, എസ് കെ ഖാലിദ്, പ്രീതി ബാബു ,ബീന സുരേന്ദ്രൻ, സരസ്വതി, ശോഭ, അനീഷ്, സരിത ഷാജി, സെക്രട്ടറി അനിതാ രാമൻ, ഷീബ റ്റി പി, ഹരിത കർമ്മ സേന കോർഡിനേറ്റർ വിനീത, ഹരിത കർമ്മ സേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *