വടക്കേക്കാട് അടച്ചിട്ട വീട്ടിൽ മോഷണശ്രമം

വടക്കേക്കാട്:കൊമ്പത്തേൽപ്പടിയിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം.കൊമ്പത്തേൽപ്പടി
പൂത്തുങ്ങലായിൽ എം ടി ഉസ്മാൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.ഉസ്മാനും കുടുംബവും ഖത്തറിലാണ്.ഇന്നലെ രാത്രി 12 മണിയോടെ വീട്ടിലെ സിസിടിവി ക്യാമറ വിദേശത്തിരുന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിൽ അപരിചിതർ നടക്കുന്നതായി കണ്ടത്.ഉടൻ തന്നെ വടക്കേക്കാട് പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.വീടിൻ്റെ മുൻവശത്തെ ഒരു വാതിലിൻ്റെ പൂട്ട് പൊളിച്ചിട്ടുണ്ട്.ഉസ്മാൻ എത്തിയതിനു ശേഷമേ പണമോ മറ്റ് വില പിടിപ്പുള്ളവ എന്തെങ്കിലും നഷ്ടപ്പെട്ടതായി അറിയുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *