അന്തരിച്ചു

ചാവക്കാട്: ആറുപതു വർത്തോളം പ്രാദേശിക പത്രപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ചേറ്റുവ വി. അബ്ദു(78) അന്തരിച്ചു. സിറാജ് ഉൾപ്പെടെ മുഴുവൻ മലയാള പത്രങ്ങൾക്കും മേഖലയിലെ പ്രാദേശിക വാർത്തകൾ നൽകിയിരുന്നു. കടപ്പുറം, ഏങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകളിലെ വിവിധ ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട അബ്ദുൽ നൽകിയ വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കബറടക്കം ഇന്ന് (ഞായർ) രാവിലെ രാവിലെ 10ന് ചേറ്റുവ ജമാഅത്ത് പള്ളിഖബർസ്ഥാനിൽ നടക്കും.ഭാര്യ: പരേതയായ ഐഷമോൾ,മക്കൾ: റെഫീക് (ബഹറിൻ), ഷംസുദ്ധീൻ, ഷുക്കൂർ (ബഹറിൻ), റസിയ, ബീന. മരുമക്കൾ: ഹുസൈൻ, ഷെറീന, റുക്കിയ,നജുമ.

Leave a Reply

Your email address will not be published. Required fields are marked *