തൃശൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.മൃത് ദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ദാരുണ സംഭവം നടന്നത്.സംഭവത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മണികണ്ഠൻ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു.മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *