പൊന്നാനി:പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെടുത്തു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ, സ്രാങ്ക് പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം എന്നിവരുടെ മൃത്ദേഹമാണ്കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചലിൽ കണ്ടെത്തിയത്.ചാവക്കാട് എടക്കഴിയൂരിൽ നിന്ന് രാവിലെ എട്ട് മണിയോടെയാണ് മൃത് ദേഹങ്ങൾ കണ്ടെത്തിയത്.ഗുരുതരമായി പരുക്കുകൾ ഏറ്റ നിലയിലായിരുന്നു മൃത് ദേഹങ്ങൾ.പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ഇസ്‌ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കരയിൽ നിന്ന് മുപ്പത്തിയെട്ട് നോർത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗർ കപ്പൽ ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ ആറു പേരിൽ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു
കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടം;കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു
