പൊന്നാനി:പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ(46),സ്രാങ്ക് പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്.പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിക്കുകയായിരുന്നു. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ഇസ്‌ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കരയിൽ നിന്ന് മുപ്പത്തിയെട്ട് നോർത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗർ കപ്പൽ ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ ആറു പേരിൽ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നും വെള്ളിയായ്ച രാത്രിയാണ് ഈ ബോട്ട് മത്സ്യബന്ധനത്തിന് പോയത്.
പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം;രണ്ട് പേരെ കാണാതായി
