അന്തിക്കാട് ഗവ.ആശുപത്രിയിൽ കുടിവെള്ള ശുദ്ധീകരിക്കാനുള്ള ബ്ലീച്ചിംങ് പൗഡർ സൂക്ഷിക്കുന്നത് ശുചി മുറിയിൽ

തൃശൂർ:അന്തിക്കാട് ഗവ.ആശുപത്രിയിൽ (കെ പി. പ്രഭാകരൻ സ്മാരക ആശുപത്രിയിൽ)ആശാ പ്രവർത്തകർ മുഖേന പഞ്ചായത്തിലെ വീടുകളിലേക്ക് എത്തിക്കേണ്ട ബ്ലീച്ചിങ്ങ് പൗഡർ സൂക്ഷിച്ചിരിക്കുന്നത് ആശുപത്രിയിലെ വൃത്തിഹീനമായി കിടക്കുന്ന ശുചിമുറിയിൽ.9ചാക്കോളം വരുന്ന ബ്ലീച്ചിങ്ങ് പൗഡറാണ് ആശുപത്രിയിലെ മലിനമായി കിടക്കുന്ന ശുചിമുറിയിൽ നാളുകളായി സൂക്ഷിച്ച് വെച്ചിരിക്കുന്നത്.
കുടിവെള്ള ശുദ്ധീകരണത്തിനായി പഞ്ചായത്തിലെ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നതിനുള്ള ബ്ലീച്ചിങ് പൗഡറാണിത്.ആശുപത്രിയിലെ
ബാത്ത്റൂമിൽ പോകാൻ എത്തിയവരുടെ ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് സംഭവം പുറത്തറിയുകയും ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.ബി ജെ പി നേതാക്കളായ ഗോകുൽ കരിപ്പിള്ളി,എൻ എസ് ഉണ്ണിമോൻ,ആശിഷ് കേളം കണ്ടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ,ആശുപത്രി സൂപ്രണ്ടടക്കമുള്ളവരെ വിവരം ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിക്കില്ലെന്നും ഇന്ന് തന്നെ നശിപ്പിച്ചു കളയുമെന്നും ഉറപ്പു നല്കിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *