വടക്കേകാട്:ഗ്രാമപഞ്ചായത്തിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണം നടത്തി.നാളികേര കൗൺസിൽ കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ നിർവഹിച്ചു .അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ,നാടൻ തെങ്ങിൽ തൈകൾ എന്നിവ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വടക്കേക്കാട് കൃഷിഭവനിലൂടെ ലഭ്യമാകും.നാല് വർഷം കൊണ്ട് തന്നെ കായ് ഫലം ലഭ്യമാകുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകളും മറ്റു ഇനങ്ങളും കർഷ്കർക്ക് വിതരണം ചെയ്യുന്നതിലൂടെ നാളികേര ഉത്പാദനം വർദ്ധിപ്പിക്കുക,തെങ്ങിൻ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് നടപ്പാക്കുന്നത്. കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൽസി ബാബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ,മെമ്പർമാരായ ഖാലിദ് എസ് കെ,ഷിജില സതീഷ്, കൃഷി ഓഫീസർ ശ്രീരാഗ്, അസിസ്റ്റന്റ് ഓഫീസർമാരായ ഗീത കുമാരി ആർ,ധന്യ എൻ.എ എന്നിവരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.
വടക്കേകാട് ഗ്രാമപഞ്ചായത്തിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണം നടത്തി
