ചാവക്കാട്:അകലാട് മൊയ്‌തീൻ പള്ളിക്കടുത്ത് കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകട ത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ചൂണ്ടൽ സ്വദേശി
നാലകത്ത് വീട്ടിൽ മിഥുൽ രാജ് (20)നാണ് പരുക്കേറ്റത്. പരിക്കേറ്റയാളെ അകലാട് നവബി ആംബുലൻസ് പ്രവർത്തകർ
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ. 8.45 ഓടെയാണ് അപകടം. പൊന്നാനിയിൽ നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ.
അപകടത്തെ തുടർന്ന് കാറിൻ്റെ മുൻഭാഗത്തിനും സമീപത്തെ വൈദ്യുതി പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു
അകലാട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
