ഗുരുവായൂർ:കൈതാങ്ങായി,ആശ്വാസമൊരുക്കി ദുരന്തഭൂമിയിലേക്ക് കോൺഗ്രസ്സ്.വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഗുരുവായൂരിൽ നിന്ന് ഒരു ലക്ഷം രൂപയോളം വരുന്ന കുടിവെള്ളം,സാനിറ്ററി വെയർ,
വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ അതിവേഗം ശേഖരിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് യാത്ര തിരിച്ചു.ഗുരുവായൂർ കൈരളി ജംഗ്ഷനിൽനിന്ന് വിഭവങ്ങളുമായി മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ പോകുന്ന ഒന്നാം ഘട്ട വാഹനത്തിൻ്റെ ഫ്ലാഗ്ഓഫ്
മുൻ ബ്ലോക്ക് പ്രസിഡണ്ടു് ആർ.രവികുമാർ നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ആശംസ നേർന്നു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിസി.എസ്.സൂരജ്,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻവാറണാട്ട്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി.എസ്.നവനീത്,മണ്ഡലം സെക്രട്ടറിയും അർബൻ ബാങ്ക് ഡയറക്ടറുമായ വി.കെ.ഷൈമിൽ എന്നിവർ മണ്ഡലം പ്രസിഡണ്ടിനോടൊപ്പം വയനാട്ടിലേയ്ക്കുള്ള യാത്രയിൽ അനുഗമിച്ചു.നേതാക്കളായ സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്,റിഷി ലാസർ , സി.മുരളീധരൻ,കൂടത്തിങ്കൽ ജ്യോതിശങ്കർ,വി.വിനയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
കൈതാങ്ങായി,ആശ്വാസമൊരുക്കി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് കോൺഗ്രസ്സ്
