വടക്കേക്കട്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊഴിയൂർ അജ്മീർ ഖാജാ ഫൗണ്ടേഷൻ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തി.പാവുക്കര മുഹമ്മദാലി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാജാ ഫൗണ്ടേഷൻ പ്രസിഡണ്ട് മുഹമ്മദ്ഹാജി പതാക ഉയർത്തി.ഗുരുവായൂർ നഗരസഭ കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ റഫീഖ് മുഖ്യപ്രഭാഷണം നടത്തി.ഡോ.സൈദ് മുഹമ്മദ്,വലിയകത്ത് ആലിക്കുട്ടി,മഹല്ല് സെക്രട്ടറി നസീർ മാളിയേക്കൽ, എ.പി മുഹമ്മദ്, കെ.വിറസാഖ് , അഷറഫ് വടക്കത്ത്,ഷംസുദ്ദീൻ നാറാണത്ത് തുടങ്ങിയവർ പങ്കെടുത്തു.വി.കെ ഫൈസൽ മാസ്റ്റർ സ്വാഗതവും മുസ്തഫ പൊന്നെത്ത് നന്ദിയും പറഞ്ഞു
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
