പുന്നയൂർക്കുളം: കേരള ബെസ്റ്റ് ബാസ്കറ്റ് ബോൾ പ്ലയർ ആയി തിരഞ്ഞെടുത്ത ചമ്മന്നൂർ കുന്നത്ത് വളപ്പിൽ നാസറിന്റെ മകൻ സഹൽ നാസറിന് ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി ഉപഹാരം നെൽകി.
മഹല്ല് പ്രസിഡന്റ് അറക്കൽ ഗഫൂർ, സെക്രട്ടറി തളികശേരി ഹസ്സൻ, ട്രഷറർ ചേമ്പാലക്കാട്ടിൽ മുഹമ്മദുണ്ണി, നാസർ, കെ. കുഞ്ഞിമൊയ്തു, കെ. അബ്ദുൾ റെഹ്‌മാൻ,പി. റസാഖ്, കെ.ജമാൽ, കെ. കുഞ്ഞിമൊഹമ്മദ്, സി. കുഞ്ഞുബാപ്പു എന്നിവർ പങ്കെടുത്തു.
