വൈലത്തൂരിൽ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്

വടക്കേക്കാട്: പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3ന് വൈലത്തൂരിൽ നടക്കും മുൻ എംപി.ടി എൻ പ്രതാപൻ പങ്കെടുക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് ജിൽസിബാബു, വാർഡ്‌ അംഗം എസ് കെ ഖാലിദ്, മറ്റ് വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. നഫീസ, മുഹമ്മദാലി പനങ്ങാവിൽ എന്നിവർ സൗജന്യമായി നല്കിയ ഭൂമിയിലാണ് അങ്കണവാടിയുടെ നിർമ്മാണം

Leave a Reply

Your email address will not be published. Required fields are marked *