വടക്കേക്കാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ശ്മശാന നിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെ ബിജെപി പ്രതിഷേധ മാർച്ച് നടത്തി.നായരങ്ങാടിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സാംസ്കാരിക സെൽ സംസ്ഥാന കൺവീനറും സെൻസർ ബോർർഡ് അംഗവുമായ രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു.ബി ജെ പി ജില്ല ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ, നേതാക്കളായ, കിരൺബാലചന്ദ്രൻ, കെ.സി രാജു, സുഭാഷ് വെങ്കളത്ത്, ടി.കെ ലക്ഷ്മണൻ,ബാബു വടക്കേക്കാട് സബീഷ് പൂതോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വടക്കേക്കാട് ശ്മശാന നിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെ ബിജെപി പ്രതിഷേധ മാർച്ച്
