വടക്കേക്കാട് പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു

വടക്കേക്കാട്: പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.മുൻ എംപി.ടി എൻ പ്രതാപൻ്റെ സാനിധ്യത്തിൽ നടന്ന ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ നിർവഹിച്ചു. 11-ാം വാർഡ് വൈലത്തൂരിൽ വാർഡ് മെമ്പർ എസ് കെ. ഖാലിദ്, മുഹമ്മദാലി പനങ്ങാവിൽ എന്നിവർ ചേർന്ന് പഞ്ചായത്തിന് നല്കിയ 3 സെൻ്റ് സ്ഥലത്ത് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചിട്ടുള്ളത്.ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൽസിബാബു അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡൻ്റ് വി.കെ ഫസലുൽ അലി,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശ്രീധരൻ മാക്കാലിക്കൽ,കെ.വി റഷീദ്, മെമ്പർ ഷിജില, സി.ഡി.പി.ഒ.ബീന,എ.ഇ അനിത, അങ്കൺവാടി വർക്കേഴ്സ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *