പുന്നയൂർക്കുളം: ആറ്റുപുറത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു.
പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം എന്നു വിളിക്കുന്ന
ജിനാറുൽ(33) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ആറ്റുപുറം പറയങ്ങാട്പള്ളി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ വീട് പൊളിച്ചു മാറ്റുന്നതിനിടെ കെട്ടിടത്തിന് താഴെ നിന്നിരുന്ന ബിനാറുലുവിൻ്റെ ദേഹത്തേക്ക് ചുമരിടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും
ആറ്റുപുറത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് ബംഗാൾ സ്വദേശി മരിച്ചു
