ഗുരുവായൂർ:എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ ഗുരുദേവൻ്റെ
97-ാം മത് മഹാസമാധി ദിനാചരണവും സമാധരണ സദസ്സും സെപ്തംബർ 17 മുതൽ 21 വരെ ആചരിക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗുരുപൂജ, ശാന്തിഹവനം, സർവൈശ്വര്യപൂജ, ഭജനാവലി എന്നിവ യൂണിയൻ ഹാളിൽ നടക്കും.ചെവ്വാഴ്ച രാവിലെ10 ന് ഗുരുവായൂർ ലൈബ്രറി ഹാളിൽ യോഗം കൗൺസിലർ പി.കെ പ്രസന്നൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിക്കും.ശ്രീനാരായണ ദർശനം കുടുംബത്തിൽ എന്ന വിഷയത്തിൽ സജീഷ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി പി.എ സജീവൻ,വൈസ് പ്രസിഡൻ്റ് എം.എ ചന്ദ്രൻ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതൽ ഗുരുവായൂർ നഗരസഭ ഹാളിൽ സമാധരണ സദസ് നടക്കും.ബുധനാഴ്ച നടക്കുന്ന സദസ് യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച യോഗം കൗൺസിലർ ഷീബ ടീച്ചർ എസ്.എൻ.ഡി.പി യോഗവും പോഷക സംഘടനകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച നടക്കുന്ന സദസ്സ് സ്വാഗതസംഘം ജനറൽ കൺവീനർ പി.എ.സജീവൻ
ഉദ്ഘാടനം ചെയ്യും
ശിവഗിരി മഠം ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ ഭക്തിയുള്ള കുടുംബം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ശനിയാഴ്ച നടക്കുന്ന സമാധരണ സദസ്സ് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് ചികിത്സാ സഹായ വിതരണം, വിദ്യഭ്യാസ അവാർഡ് ദാനം, ആദരിക്കൽ,സമാധി ഗീതം, സമർപ്പണം,നഗരം ചുറ്റി ശാന്തിയാത്ര എന്നിവയുണ്ടാകും
എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ മഹാസമാധി ദിനാചരണം നാളെ തുടങ്ങും
