സോഷ്യൽ മീഡിയ വഴിലോൺ വാഗ്ദാനം നൽകി തട്ടിപ്പ്;പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം:സോഷ്യൽ മീഡിയ വഴി ലോൺ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മധുര തിരുമംഗലം സ്വദേശി രവികുമാറി(45) നെയാണ് കുന്നംകുളം എസ്. എച്ച് ഒ യു .കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പഴഞ്ഞി ജറുസലം  സ്വദേശിയായ യുവാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.വലിയ സംഖ്യ ലോൺ നൽകാമെന്നു പറഞ്ഞു ആളുകളിൽ നിന്ന് അഡ്വാൻസ് സംഖ്യ വാങ്ങി വഞ്ചിക്കുകയാണ്
ഇയാളുടെ പതിവ്. പഴഞ്ഞി സ്വദേശി
50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും
ലോണിന്റെ തുടർനടപടികൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ തുക കൈക്കലാക്കിയ ശേഷം ഇയാൾ ലോൺ തുകയായ 50 ലക്ഷം രൂപം നൽകാതെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് എസ്. എച്ച് ഒ  പറഞ്ഞു.സബ് ഇൻസ്പെക്ടർ ജോസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷൈജു,സിവിൽ പോലീസ് ഓഫീസർ വിജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *