വില്ല തട്ടിപ്പ്;ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് വൈസ് ചെയർമാൻ അറസ്റ്റിൽ

ഗുരുവായൂർ:ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രൊജക്റ്റ് ആരംഭിക്കുകയും .നിക്ഷേപകരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കതെ ചതിച്ച കേസിൽ ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് വൈസ് ചെയർമാൻ അറസ്റ്റിൽ.നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രാകേഷ് മനു (36) വിനെയാണ് ഗുരുവായുർ ഇൻസ്‌പെക്ടർ എസ് എച്ച് ഒ.സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .പ്രതി ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രൊജക്റ്റ് ആരംഭിക്കുകയും.നിക്ഷേപകരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കതെ ചതിക്കുകയുമായിരന്നു. തുടർന്ന് 2012 -2018 വർഷങ്ങളിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ100 ലധികം കേസുകൾ രാകേഷ് മനു പ്രതിയായി രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിചിരുന്നു.വിചാരണക്ക് കോടതിയിൽ ഹാജരാകാതെ  പോലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്റ് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ ഐപിഎസ് ന്റെ നിർദേശനുസരണം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ്  കമ്മീഷണർ കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്എച്ച് ഒ യെ കൂടാതെ സബ് ഇൻസ്‌പെക്ടർമാരായ എസ്.എ ഷാക്കിർ അഹമ്മദ്,കെ എം നന്ദൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് , കെ.കൃഷ്ണപ്രസാദ്‌ ,വി. പി സുമേഷ് ,സിവിൽ പോലീസ് ഓഫീസർമാരായ സി.വി റിജോയ്, സന്തീഷ്കുമാർ ,ജോസ് പോൾ എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *