ചൊവ്വനൂരിൽ സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ വയോധികൻ ബസ് കയറി മരിച്ചു

കുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ വയോധികൻ ബസ് കയറി മരിച്ചു. ചൊവ്വന്നൂർ പന്തല്ലൂർ സ്വദേശി ശശി (62) ആണ് മരിച്ചത്. ഇന്ന് രാത്രി 8:30 യോടെയാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ ബസ്സും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വനൂർ പന്തല്ലൂരിൽ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന വയോധികൻ പന്നിത്തടം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന സ്കൂട്ടർ തട്ടി റോഡിലേ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *