പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

പാലക്കാട്:കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.ചൊവ്വാഴ്ച രാത്രി 11.20ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ,കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപമാണ് അപകടമുണ്ടായത്.കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.നാലുപേർ സംഭവസ്ഥലത്ത് തൽക്ഷണം തന്നെ മരിച്ചു.കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ,വിഷ്ണു ടി വി, രമേശ്,മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്.ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *