വൈലത്തൂർ പള്ളിയിൽ ജപമാലമാസ സമാപനറാലി ഭക്തിനിർഭരമായി നടത്തി

വടക്കേക്കാട്:വൈലത്തൂർ സെൻ്റ് സിറിയക്സ് കത്തോലിക്കാ പള്ളിയിൽ ജപമാല സമാപന ശുശ്രൂഷകൾ നടത്തി.
വിവിധ യൂണിറ്റുകളിൽ നിന്ന് ജപമാല റാലികൾ വൈകീട്ട് 7 മണിയോടെ ദേവാലയാങ്കണത്തിൽ എത്തിചേർന്നു.തുടർന്ന് സമാപന ശുശ്രൂഷകൾക്കും പരിശുദ്ധ കുർബാനയുടെ വാഴ്‌വിനും മറ്റ്  തിരുകർമ്മങ്ങൾക്കും
പള്ളി വികാരി റവ.ഫാദർ വർഗ്ഗീസ് പാലത്തിങ്കൽനേതൃത്വം നൽകി.
കൈക്കാരൻമാരായ ജോസ് വടക്കൻ, ഡെന്നി തലക്കോട്ടൂർ, ജോർജ് ചുങ്കത്ത് എന്നിവർ  യൂണിറ്റുകളിൽ നിന്നുള്ള റാലികളെ സ്വീകരിച്ചു.വിവിധ യൂണിറ്റുകളിൽ നിന്നുള്ള റാലികൾക്ക് യൂണിറ്റ് പ്രസിഡൻ്റുമാർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *