വടക്കേക്കാട്:ശിശുദിന ആഘോഷത്തിന് മുന്നോടിയായി നടത്തിയ ഉപജില്ലാതല മത്‌സരത്തിലും തുടർന്നു നടന്ന ജില്ലാതല പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടി വൈലത്തൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് എൽ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി വി.എസ് ആൻ എലിസബത്ത്. തൃശൂർ ജില്ലാ ആസ്ഥാനത്ത് നടത്താനിരിക്കുന്ന ശിശുദിനാഘോഷ പരിപാടികളിൽ ചാച്ചാജിയായി പങ്കെടുക്കുവാനുള്ള അവസരം ഇതിലൂടെ സ്വന്തമാക്കുവാൻ ഈ വിദ്യാർത്ഥനിക്ക് സാധിച്ചു. ഇതിനിടെ സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഈ കൊച്ചു മിടുക്കിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ശിശുദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നിരവധി വിശിഷ്ഠ വ്യക്തികളും പങ്കെടുക്കുന്ന പൊതു ചടങ്ങിൽ സ്വാഗതം ആശംസിക്കാനുള്ള സുവർണ്ണാവസരവും ലഭിച്ചു.അഞ്ഞൂർ സ്വദേശി സേവിവാഴപ്പിള്ളിയുടെയും രമ്യതോമസിൻ്റെയും മകളാണ് ആൻ എലിസബത്ത്
അപൂർവ നേട്ടവുമായി സേക്രഡ് ഹാർട്ട് കോൺവെൻ്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥിനി
