ഗുരുവായൂർ:മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി പാലുവായ് സ്വദേശി അറസ്റ്റിൽ.
പാലുവായ് അമ്പലത്തു വീട്ടിൽ മുബീർ (31) നെയാണ് ഗുരുവായൂർ പോലീസും തൃശൂർ സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ട് എന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.എം ബിജുവിന്റെ നിർദേശത്താൽ ഗുരുവായൂർ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂർ പോലീസും തൃശൂർ സിറ്റി ഡാൻസാഫ് സംഘവും നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത് .പോലീസ് സംഘം നടത്തിയ റെയ്‌ഡിൽ വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നാലര കിലോഗ്രാം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് തുലാസും മറ്റും പിടിച്ചെടുത്തു .പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിപിൻ,ഉഷ,സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹാദൂർ എന്നിവരുമുണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.വരുന്ന പുതുവത്സരാഘോഷം മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി
നാലര കിലോഗ്രാം കഞ്ചാവ് സഹിതം പാലുവായ് സ്വദേശി അറസ്റ്റിൽ
