ബിജെപി മുൻ ജില്ല അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു

കുന്നംകുളം:ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74)അന്തരിച്ചു. കുന്നംകുളം അക്കിക്കാവ് കമ്പിപാലത്താണ് വീട്.ഏറെനാളായി അസുഖബാധിതനായിരുന്നു.
കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാളെ ഉച്ചവരെ വീട്ടിൽ പൊതു ദർശനത്തിനുവെച്ചശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിനു കൈമാറും. മുൻകാലങ്ങളിൽ ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു.1990-2000 കാലഘട്ടങ്ങളിൽ കുന്നംകുളം മേഖലയിൽ ബിജെപിയുടെ പ്രചരണത്തിനും പ്രവർത്തനങ്ങൾക്കുമായി മുന്നിൽനിന്ന് പ്രവർത്തിച്ച ആളായിരുന്നു രഘുനന്ദൻ. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.
ഭാര്യ  അഡ്വ.രമാരഘുനന്ദൻ ബി ജെ പി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്,മഹിളാ മോർച്ച നേതൃപദവി എന്നിവ വഹിച്ച ആളാണ്.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രഘുനന്ദനനെ കഴിഞ്ഞ ദിവസങ്ങളിൽ മുൻ സംസ്ഥാന പ്രസിഡണ്ടും ഗവർണറുമായ പി. എസ് ശ്രീധരൻപിള്ള,സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചിരുന്നു.മക്കൾ: കണ്ണൻ (പരേതൻ), അഡ്വ.ലക്ഷ്മി.മരുമകൻ: അഡ്വ.ശ്യാംജിത്ത്

Leave a Reply

Your email address will not be published. Required fields are marked *