പുന്നയൂർക്കുളം:സിപിഎം ചാവക്കാട് ഏരിയ സമ്മേളനം
കെ ടി ഭരതൻ നഗറിൽ (പുന്നയൂർക്കുളം വി പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ) വെച്ച് നടന്നു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക കേന്ദ്രമായ ഗുരുവായൂരിലെ റെയിൽവേ വികസനവും വടക്കോട്ടുള്ള റെയിൽ പാതയും യാഥാർത്ഥ്യമാക്കണമെന്ന് സിപി എം ചാവക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ദശകങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വടക്കോട്ടുള്ള റെയിൽപാതയ്ക്ക് ആവശ്യമായ തുക മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണംമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ഗുരുവായൂർ നഗരസഭ,പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളായി വ്യാപിച്ചുകിടക്കുന്ന കുട്ടാടൻ പാടശേഖരം പൂർണമായും കൃഷിയോഗ്യമാക്കുക,കടൽ തീരത്തെയും കായലുകളെയും ഉപ്പുങ്ങൽ കടവ് തുടങ്ങിയവയേയും കൂട്ടിച്ചേർക്കുന്ന വിധത്തിൽ പ്രാദേശിക ഫാം ടൂറിസം വികസിപ്പിക്കുക,ഉത്സവകാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കുക,കെഎസ്ആർടിസിയുടെ പുതിയ ബഡ്ജറ്റ് ടൂർ പദ്ധതിയിൽ ഗുരുവായൂർ മേഖലയെ കൂടി ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.പൊതു ചർച്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി അബ്ദുള്‍ ഖാദറും സംഘടന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനല്ലിയും പ്രവർത്തന റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി ടി.ടി ശിവദാസും മറുപടി പറഞ്ഞു. 14 ലോക്കലിൽ നിന്നായി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയായി ടി.ടി ശിവദാസിനെയും 21അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.എം കൃഷ്ണദാസ്,ടി.ടി ശിവദാസൻ, എൻ.കെ അക്ബർ,എ.എച്ച് അക്ബർ,എം.ആർ രാധാകൃഷ്ണൻ,
ഷീജ പ്രശാന്ത്,ടി.വി സുരേന്ദ്രൻ, എ.എസ് മനോജ്,കെ.എ ഉണ്ണികൃഷ്ണൻ,ഷംസു കല്ലൂർ, കെ.പി വിനോദ്,കെ.വി അഷറഫ്,
കെ.കെ മുബാറക്ക്,കെ.വി വിവിധ്,മാലിക്കുളം അബ്ബാസ്,
വി.അപ്പു,വി.ഷെമീർ,വി.അനൂപ്, എ.ഡി ധനീപ്,എറിൻ ആന്റണി,ഷൈനി ഷാജി എന്നിവരാണ് അംഗങ്ങൾ.ജില്ല സമ്മേളന പ്രതിനിധികളായി 29 പേരെ തെരഞ്ഞെടുത്തു
ഗുരുവായൂർ റെയിൽവേ വികസനം യാഥാർത്ഥ്യമാക്കണം; സിപിഎം ചാവക്കാട് ഏരിയ സമ്മേളനം
