നിറപറകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പിള്ളേര് താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ:നിറപറകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പിള്ളേര് താല പ്പൊലി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ക്ഷേത്രത്തിലെ ഉപദേവതയായ ഇട ത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താല പ്പൊലി സംഘത്തിന്റെ നേതൃത്വ ത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ഭഗവതിയുടെ അനുഗ്രഹം നേടി. പതിവ് പൂജകൾ നേരത്തെ പൂർത്തികരിച്ച് ക്ഷേത്ര നട 11.30ന് അടച്ച ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. വാദ്യ മേളങ്ങളുടെയും മൂന്നാനക ളുടെയും അകമ്പടിയോടെ ഭഗ വതി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളി.കൊമ്പൻ ഇന്ദ്രസെൻ ഭഗവതിയുടെ തിടമ്പേറ്റി. പുറത്തേ ക്ക് എഴുന്നള്ളിപ്പിന് ചോറ്റാനി ക്കര വിജയൻ,വൈക്കം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും തിരിച്ച് എഴുന്നള്ളിപ്പിന് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ മേളവും അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പ് ദീപ സ്തംഭത്തിന് മുന്നിൽ എത്തി യതോടെ വെളിച്ചപ്പാട് സുരേന്ദ്രൻ നായർ ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും,ചിലമ്പുമായി ഉറഞ്ഞ് തുള്ളി പറ ചെരിഞ്ഞു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്,അരി,മലർ,അവിൽ,പൂവ്, പഴം, ശർക്കര, മഞ്ഞൾ,കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച 1500 ഓളം പറകളാണ് ഭഗവതിക്കായി ഒരുക്കിയിരുന്നത്.തുടർന്ന് നാഗ സ്വരത്തിന്റെ അകമ്പടിയിൽ കുളപ്രദക്ഷിണം നടത്തി.രാത്രി പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാർത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാൽ പൂജകൾ എന്നിവയുമുണ്ടായിരുന്നു. മേൽപ്പത്തൂർ ഓഡിറ്റോറിയ ത്തിൽ രാവിലെ മുതൽ കലാ പരിപാടികളും അരങ്ങേറി. താലപ്പൊലിയോട്‌നുബന്ധിച്ച് പൊൻവാളും പൊന്നിൻ ചിലമ്പുമായി സർവാഭരണ വിഭൂഷിതയായാണ് ഭഗവതിയെ അലങ്കരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *