പുന്നയൂർക്കുളം:പ്രോഗ്രസ്സ് ഓഫ് അണ്ടത്തോട് ഇന്ത്യയുടെ 76-ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ജലീൽ അനോടിയിലും ഷാഹു കിഴക്കൂട്ടും ചേർന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി ഷാഹു കിഴക്കൂട്ട് സ്വാഗതവും ഇല്യാസ് തെങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശവും ജലീൽ അനോടിയിൽ ആശംസയും ജിസിസി അംഗം മെഹഫിൽ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ജോയിൻ സെക്രട്ടറി ബാദുഷ, ഷാഹിദ് കൊപ്പര, എക്സിക്യൂട്ടീവ് അംഗം ബാദുഷ നാഗു, അബ്ദുൽ റഷീദ്, അഷ്‌കർ, സാഫ്, മനാഫ്, എ.എച്ച് ഹനീഫ, ജംഷീർ കൊപ്പര, എം എം ഷിബിലി, അൻസാർ അക്കരയിൽ, തുടങ്ങിയവർ സംബന്ധിച്ചു
പ്രോഗ്രസ്സ് ഓഫ് അണ്ടത്തോട് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
