ഭക്തിയുടെ നിറവിൽ ഗുരുവായൂർ  ഇടത്തരികത്തുകാവിൽ താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ: ഭക്തിയുടെ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ  ഭഗവതിക്കുള്ള ദേവസം വക താലപ്പൊലി ആഘോഷിച്ചു. കിഴക്കേ നടപ്പുരയിൽ പറയെടുപ്പിന് നൂറുകണക്കിന് ഭക്തർ പങ്കാളികളായി. താലപ്പൊലിയുടെ ഭാഗമായി രാവിലെ മൂന്നു മുതൽ അഭിഷേകം,അലങ്കാരം,കേളി, ഉച്ചക്ക് പഞ്ചവാദ്യം, മേളം   എന്നിവ അരങ്ങേറി.പെരുവനം കുട്ടൻ മാരാർ,കോട്ടപ്പടി സന്തോഷ് മാരാർ സംഘവും പ്രമാണിത്വം വഹിച്ചു.വൈകീട്ട് നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണം,പറ എന്നിവ നടന്നു.സന്ധ്യയ്ക്ക് 6.30 മുതൽ ദീപാരാധന,ദീപാലങ്കാരം കേളി എന്നിവയും നടന്നു. താലപ്പൊലിയുടെ ഭാഗമായി നടന്ന തായമ്പകക്ക് പല്ലശ്ശന സുധാകരൻ മാരാരും സംഘവും പ്രമാണിത്വം വഹിച്ചു.രാത്രി  എഴുന്നള്ളിപ്പ്,പഞ്ചവാദ്യം,മേളം,  കളംപാട്ട്,കളംപൂജ മുതലായവയും അരങ്ങേറി.  മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 6.30 മുതൽ ജി എൻ രാമകൃഷ്ണൻ അവതരിപ്പിച്ച  അഷ്ടപദി,തുടർന്ന് -ഡോ.ഇ ശ്രീധരൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം,സന്ധ്യയ്ക്ക്  ക്ഷേത്രം ഉരൽപ്പുര ജീവനക്കാരുടെ  തിരുവാതിരക്കളി,ഡോ.കലാ മണ്ഡലം വിദ്യാറാണി അവതരിപ്പിച്ച  മോഹിനിയാട്ടം  എന്നിവ അരങ്ങേറി.രാത്രി 8 മുതൽ  ആരംഭിച്ച കർണ്ണശപഥം കഥകളി ശനി പുലർച്ചവരെ നീണ്ടു

Leave a Reply

Your email address will not be published. Required fields are marked *