കുന്നംകുളം:കരുവന്നൂർ ബാങ്ക് കൊള്ള നടത്തിയ എ സി മൊയ്തീൻ എംഎൽഎയും കെ രാധാകൃഷ്ണൻ എംപിയും രാജിവെക്കണമെന്നാവിശ്യപ്പെട്ട്
കുന്നംകുളം എംഎൽഎ ഓഫീസിലേക്ക് ബിജെപി നോർത്ത് ജില്ല കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
180 കോടി തട്ടിച്ചതിൽ 130 കോടി ഈ ഡി കണ്ടുകെട്ടിയെങ്കിലും ബാക്കി 50 കോടി പിണറായിയുടെ കയ്യിലാണെന്നും അത് തുറന്നു പറഞ്ഞാൽ ടി പി ചന്ദ്രശേഖരൻ്റെ അവസ്ഥയാകും തങ്ങൾക്കും ഉണ്ടാവുകയെന്ന് ഭയന്നിട്ടാണ്
എ സി മൊയ്തീനും കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ പേര് പുറത്ത് പറയാത്തതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ജില്ല അധ്യക്ഷൻ അഡ്വ.കെ കെ അനീഷ്കുമാർ പറഞ്ഞു. തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രമുണ്യൻ അധ്യക്ഷത വഹിച്ചു.സധാരക്കാരുടെ പണം കട്ടുമുടിച്ച എം എൽ എ ക്കും എം പി ക്കും ഈ ഡി കുറ്റപത്രം കൊടുത്തിട്ടും എല്ലാ തെളിവുകളും ഹാജരാക്കിയിട്ടും ജനപ്രതിനിധികളായി തുടരാൻ എന്ത് അർഹതയാണുള്ളതെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ അഴിമതിക്കാരെ പടിയടച്ച് പിണ്ഡം വയ്ക്കുവാൻ കെലിപ്പുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് ഇവർ മറക്കണ്ടെന്ന് നിവേദിത പറഞ്ഞു.കുന്നംകുളം ബിജെപി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരിക്കേട് മറികടന്ന് മുന്നോട്ടു കടന്ന പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് വിഷ്ണു അമ്പാടി മങ്ങാട്,അനീഷ് കല്ലായിൽ എന്നിവർക്ക് പരിക്കേറ്റു.ബിജെപി പ്രവർത്തകരായ രാജേഷ് കൂട്ടഞ്ചേരി,ഷജീഷ് കില്ലപ്പൻ, അഭിലാഷ് കടങ്ങോട്, ധനീഷ് കടങ്ങോട്, വിനീഷ്, സജിത്ത്, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കനത്ത മഴയെ അവഗണിച്ചും അമ്മമാരും സത്രീകളും അടക്കം നിരവധി പേർ മാർച്ചിൽ പങ്കെടുത്തു..ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കെ ആർ, വിപിൻ കൂടിയേടത്ത്, രാജേഷ് കെ എസ് എന്നിവർ സംസാരിച്ചു. ജില്ല, മണ്ഡലം നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.
കുന്നംകുളം എം എൽ എഓഫീസിലേക്ക് ബിജെപി മാർച്ചിൽ സംഘർഷം;പോലീസ് ജല പീരങ്കിഉപയോഗിച്ചു;രണ്ടു പേർക്ക് പരിക്ക്, 6 പേർ അറസ്റ്റിൽ
