തൃശൂർ:മോട്ടോർ വാഹന വകുപ്പ് ഒക്ടോബർ 7 മുതൽ അശാസ്ത്രീയമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായി നടപ്പിലാക്കിയ ലേണിംഗ് പരിഷ്‌കരണത്തിനെതിര ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതി സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകളിലേക്ക് ബുധനാഴ്ച്ച മാർച്ചും തുടർന്ന് ധർണ്ണയും സംഘടിപ്പിക്കും.ധർണ്ണ ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതി സംസ്ഥാന രക്ഷാധികാരിയും വ്യാപാരി വ്യവസായ സമിതി സംസ്ഥാന ജോയിന്റ് സെക്രെട്ടറിയുമായ
കെ എം ലെനിൻ ഉൽഘാടനം ചെയ്യുമെന്ന് ജില്ല ഭാരവാഹികളായ
പ്രസിഡന്റ് കെ.എസ് പ്രദീപ് കുമാർ, സെക്രട്ടറി എം.വി. സുരേഷ്, ട്രഷറർ ചന്ദ്രൻ മമ്മിയൂർ എന്നിവർ അറിയിച്ചു
ലേണിംഗ് പരിഷ്‌കരണ ത്തിനെതിര ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതിയുടെ കളക്ടറേറ്റ് മാർച്ച് നാളെ
