വയോജനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്;വയോശ്രീ യോജന സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി

കുന്നംകുളം:വയോജനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങായ വയോശ്രീ യോജനയിലൂടെ ബിജെപി ഹെൽപ് ഡെസ്ക്കിൻ്റെ അഭ്യമുഖത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി.കുന്നംകുളം ലിവ ടവറിൽ വച്ച് നടന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബിജെപി നോർത്ത് ജില്ല പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ നിർവഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ എസ് രാജേഷ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി ദിവ്യാസ്യ കേന്ദ്രം കോഴിക്കോട് , അലിംകോ
പ്രതിനിധി അജിത് കുമാർ,ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്,പി.ജെ ജെബിൻ തുടങ്ങിയവർ പങ്കെടുത്തു. നൂറ് പേർക്ക് വിവിധ സഹായ ഉപകരണങ്ങളായ വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക്, ഹെറിംങ് ഏഡ്, ബെൽറ്റ് എന്നിവ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *