പെരുമ്പടപ്പ് ചെറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

പെരുമ്പടപ്പ്: ചെറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന(17 )യാണ് മരിച്ചത്.
പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച
വൈകിയിട്ടാണ് സംഭവം. തീപൊള്ളലേറ്റ നിലയിൽ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ
മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് വീടിന് മുകൾ നിലയിലെ റൂമിൽ വച്ച് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സോനയെ ആശുപ്രതിയിൽ എത്തിച്ചത്. പെരുമ്പടപ്പ് പോലീസ് എത്തി സംഭവത്തിൽ അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. അമ്മ: ഷേർളി, സഹോദരങ്ങൾ: ഷംന,സജ്ന

Leave a Reply

Your email address will not be published. Required fields are marked *