ഗുരുവായൂർ:ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മുന്നിൽ ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ
സത്യമഭാമ സ്വന്തമായി ഒരു വീട് വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് സുരേഷ് ഗോപി നേതൃത്വം കൊടുത്ത് വീട് വെച്ചു കൊടുക്കാൻ വേണ്ട പ്രവർത്തനങ്ങൾ സേവാഭാരതിയെ ഏൽപ്പിക്കുകയും, വീട് പണി 4 മാസത്തിനുള്ളിൽ പൂർത്തികരിക്കുകയും ചെയ്തു. ഗൃഹപ്രവേശന ചടങ്ങിൽ ബി.ജെ.പി നേതാക്കൾ സത്യഭാമ അമ്മയെ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി യുടേയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടേയും ഛായ ചിത്രം കൈമാറുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്. ജില്ല വൈസ് പ്രസിഡണ്ട് രാജൻ തറയിൽ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ വാസുദേവൻ മാസ്റ്റർ, സുജയൻ മാമ്പുള്ളി ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിയോട് വീടാവിശ്യപ്പെട്ടു; നാല് മാസത്തിനകം സത്യഭാമക്ക് വീടൊരുങ്ങി
