ഗുരുവായൂർ:ഗീതഗോവിന്ദം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ശ്രീ മാനവേദ സുവർണ്ണ പുരസ്കാരം നേടിയ ചുട്ടിയാശാൻ ഇ.രാജുവിന് സ്നേഹാദരം നൽകി അനുമോദിച്ചു. അഷ്ടപദിപഠന കേന്ദ്രത്തിൽ ട്രസ്റ്റ്സാരഥിയും ദേവസ്വംഅഷ്ടപദി അദ്ധ്യാപകനുമായ ജോതിദാസ് കൂടത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദനസദസ്സ് നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേത്ര,സംഘടന സാരഥികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ,ബാലൻ വാറണാട്ട്,പാനൂർ ദിവാകരൻ . വിബീഷ് ഗുരുവായൂർ , വി.ബാലകൃഷ്ണൻ നായർ. രാജീവ് കൊളാടി എന്നിവർ സംസാരിച്ചു.അനുമോദനം ഏറ്റു വാങ്ങി പുരസ്ക്കാര ജേതാവ്. ഇ.രാജു കലാനിലയം മറുപടി പ്രസംഗവും നടത്തി. ഹരികൃഷ്ണൻ.സി. ഹരികൃഷ്ണൻ ജി.പി എന്നിവരുടെ അഷ്ടപദി ആലാപനത്തോടെയാണ് സദസ്സിന് ആരംഭം കുറിച്ചത്
മാനദേവ സുവർണ്ണ മുദ്ര പുരസ്ക്കാര ജേതാവിന് സ്നേഹാദരം നൽകി
