വടക്കേക്കാട്:ബാംഗ്ലൂരിൽ തൂങ്ങി മരിച്ച ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ ദിൽജിത്തിൻ്റെ സംസ്കാരം നാളെ നടക്കും. രാവിലെ 10.ന് കോട്ടപ്പടി വാതകശ്മശാനത്തിലാണ് സംസ്കാരം.ഞമനേങ്ങാട് തണ്ടങ്കാട്ടിൽ ദിലീപ് മകൻ ദിൽജിത്ത് (27)നെയാണ് ബാംഗ്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാംഗ്ലൂരിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഞായറാഴ്ച രാത്രി 7.30 ഓടെ റൂമിൽ നിന്ന് നാട്ടിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു.ബാംഗ്ലൂർ എയർപോർട്ട് റോഡിലെ ഹൈവേക്കരികെ മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്.ദേവനഹള്ളി ചിക്കാചലപോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃത്ദേഹം നാട്ടിലെത്തിക്കും.തുടർന്ന് നാളെ രാവിലെ സംസ്കാരം നടത്തും
മാതാവ്:സിന്ധു.സഹോദരൻ: നവനീത്(ദുബായ്)
പടം:ദിൽജിത്ത്
ബാംഗ്ലൂരിൽ തൂങ്ങി മരിച്ച ദിൽജിത്തിൻ്റെ സംസ്കാരം നാളെ
