തൃശൂർ:വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് സംസ്ഥാനത്ത് ചെറിയപെരുന്നാൾ. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസിമാർ പ്രഖ്യാപിച്ചത്.റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൾ ഫിത്തർ ആഘോഷിക്കുന്നത്. യു എ ഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ.
സ്നേഹത്തിൻ്റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്‌കാരങ്ങളിൽ ആയിരങ്ങൾ പങ്കുചേരും.
കൈകളിൽ മൈലാഞ്ചിയണിഞ്ഞും പുതു വസ്ത്രങ്ങൾ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിച്ചും ഇന്നത്തെ ദിവസം വിശ്വാസികൾ ആഘോഷപൂർവ്വം കൊണ്ടാടും
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് സംസ്ഥാനത്ത് ചെറിയപെരുന്നാൾ
