ഗുരുവായൂർ:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഗുരുവായൂരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.രാവിലെ മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ റാലി നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, കൗൺസിലർമാർ,നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.തുടർന്ന് ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി അശോക് ഖരമാലിന്യ പരിപാലനത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
മാലിന്യ സംസ്‌ക്കരണ ബോധവൽക്കരണം; ഗുരുവായൂരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു
