വടക്കേക്കാട്:നായരങ്ങാടിയിൽ വ്യാപാരിയെ മർദ്ദിച്ചതായി പരാതി.നായരങ്ങാടി ജവാൻ സ്റ്റോഴ്സ് ഉടമ തലക്കോട്ടൂർ ടി.സി. ഡെന്നിയെ ആണ് മർദ്ദിച്ചത്. ഇയാൾ കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് വൈകിട്ട് 5ന് നായരങ്ങാടി സെന്ററിൽ വച്ചായിരുന്നു സംഭവം.ഡെന്നി വാടക കെട്ടിടത്തിലാണ് കട നടത്തുന്നത്.ഈ കെട്ടിടത്തിൻ്റെ ഉടമ തന്നെയാണ് തന്നെ മർദ്ദിച്ചതെന്ന് ഡെന്നി പറയുന്നു. തൻ്റെ കടയിൽ നിന്ന് ടാർപോളിൻ ഷീറ്റും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടത് ചോദ്യം ചെയ്തതിനെ ചെല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഡെന്നിയുടെ കടയുടെ പിൻഭാഗം പൊളിച്ചിട്ട നിലയിലാണ്. സംഭവത്തിൽ വ്യാപാരി വ്യവസായി നായരങ്ങാടി, വൈലത്തൂർ യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി. .പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ഉണ്ണികൃഷ്ണൻ, ടി.ജെ.റോയ്, വി.ആർ.ജിതേഷ്, സുനിൽ വൈലത്തൂർ തുടങ്ങിയവർ നേതൃത്വം നല്കി
Related Posts
രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ;മനുഷ്യജീവന് ഹാനികരമായ ലാബ് മാലിന്യം തള്ളിയ ആൾ പിടിയിൽ
- Ramesh Chembil
- July 20, 2024
- 0
പുന്നയൂർക്കുളം:രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടലിൽ മനുഷ്യജീവന് ഹാനികരമായലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ.പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ രണ്ട് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം […]
ഗുരുവായൂർ മേൽപ്പാലം; അവസാന മിനുക്കുപണിയിൽ
- Ramesh Chembil
- November 11, 2023
- 0
ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ.കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.14 ന് നടക്കുന്ന മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായും അവസാന മിനുക്ക് പണികൾ […]
കണ്ടമ്പുള്ളി സ്കൂൾ വാർഷീകാഘോഷം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- February 9, 2024
- 0
വടക്കേക്കാട്:എ എൽ പി സ്കൂൾ (കണ്ടമ്പുള്ളി) ഞനമേങ്ങാട് ഓൾഡ് 105-ാം വാർഷികാഘോഷവും സ്ഥാപക മാനേജർ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ അനുസ്മരണവും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും നടന്നു.ചടങ്ങ് സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് […]
