വടക്കേക്കാട്: വട്ടംപാടം ഐസിഐ സ്കൂളിന് സമീപം ഓട്ടോറിക്ഷ സ്റ്റാൻഡിനരികിൽ ഉണങ്ങി നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. ഈ മരത്തിന് താഴെകൂടി വൈദ്യുതി ലൈൻ കടന്നുപോകുന്നത്. കൂടാതെ ഈ മരത്തിന് ചുവട്ടിലാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. സമീപത്തുള്ള ഐസിഎ സ്കൂളിലെ വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴി കൂടിയാണിത്.സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരു ചെറിയ കാറ്റ് വീശിയാൽ പോലും പൊട്ടി വീഴുന്ന തരത്തിലാണ് മരം നിൽക്കുന്നത്.നാട്ടുകാർ പലതവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പറയുന്നു. അപകടകരമായ തരത്തിൽ ഉണങ്ങി നില്ക്കുന്ന മരം അടിയന്തരമായി മുറിച്ചുമാറ്റണ മെന്നാണ് പരിസരത്തെ കടക്കാരുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ആവശ്യം
ഐസിഎ വട്ടംപാടത്ത് ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു
